Sunday, October 24, 2010

രാജഹംസമേ......


രാജഹംസമേ മഴവില്‍ കുടിലില്‍....

സ്നേഹദൂതുമായ് വരുമോ....

സാഗരങ്ങളെ മറുവാക്കു മിണ്ടുമോ...

എവിടെ എന്റെ സ്നേഹഗായകന്‍....

ഓ... ഓ... രാജഹംസമേ.....


ഹൃദയരേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം

നിറമിഴിയോടെ കണ്ടുവോ.... തോഴന്‍..

ഹൃദയരേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം

നിറമിഴിയോടെ കണ്ടുവോ....

എന്റെ ആത്മരാഗം കേട്ടുനിന്നുവോ...

വരുമെന്നൊരു കുറിമാനം തന്നുവോ...


നാഥന്‍ വരുമോ.... പറയൂ...



രാജഹംസമേ മഴവില്‍ കുടിലില്‍....

സ്നേഹദൂതുമായ് വരുമോ....



എന്റെ സ്നേഹ വാനവും ജീവന ഗാനവും

ബന്ധനമാകുമെങ്കിലും.. നിന്നില്‍..

എന്റെ സ്നേഹ വാനവും ജീവന ഗാനവും

ബന്ധനമാകുമെങ്കിലും..


നിമിഷമേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം...

നൂറായിരമിതളായ് നീ വിടരുവാന്‍..

ജന്മം യുഗമായ് നിറയാം...


രാജഹംസമേ മഴവില്‍ കുടിലില്‍....

സ്നേഹദൂതുമായ് വരുമോ....

സാഗരങ്ങളെ മറുവാക്കു മിണ്ടുമോ...

എവിടെ എന്റെ സ്നേഹഗായകന്‍....


ഓ... ഓ... രാജഹംസമേ.....

Sunday, October 17, 2010

ഒരിക്കല്‍ നീ പറഞ്ഞൂ.... പോസിറ്റീവ്


ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...
പ്രണയം ഒഴുകും പുഴയാണെന്ന്...
പ്രണയം ഒഴുകും പുഴയാണെന്ന്...

ഒഴുക്കില്‍ നീ അറിഞ്ഞൂ....
തണുപ്പില്‍ നീ അരിഞ്ഞൂ...
പുഴയെന്‍ കൊലുസ്സിന്‍ ചിരിയാണെന്ന്...
പുഴയെന്‍ കൊലുസ്സിന്‍ ചിരിയാണെന്ന്...

ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...

ആ...ആ....ആ...ആ....

ചിലപ്പോള്‍ ഞാന്‍ കൊതിക്കും...
ഒളിച്ചു ഞാന്‍ കൊതിക്കും...
നീയെന്നരയന്ന കിളിയാണെന്ന്...

ആ...ആ....ആ...ആ....

കളിയാടി നീ നടക്കും...
പലകുറി നീ മറക്കും...

ഞാനോ കടവത്ത് തനിച്ചാണെന്ന്...
ഞാനോ കടവത്ത് തനിച്ചാണെന്ന്...

ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...

ആ...ആ....ആ...ആ....

പിണങ്ങും നീ പറഞ്ഞോ...
കിണുങ്ങും നീ മൊഴിഞ്ഞോ...
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്ന്...

ആ...ആ...ആ...ആ

കടവത്ത് ഞാനണഞ്ഞൂ...
അരികത്ത് ഞാനറിഞ്ഞൂ...
നിനക്കെന്നെ മറക്കാനോ കഴിയില്ലെന്ന്...
നിനക്കെന്നെ മറക്കാനോ കഴിയില്ലെന്ന്...

ഒരിക്കല്‍ നീ പറഞ്ഞൂ....
പതുക്കെ നീ പറഞ്ഞൂ...
പ്രണയം ഒഴുകും പുഴയാണെന്ന്...
പ്രണയം ഒഴുകും പുഴയാണെന്ന്...

ആ....ആ...ആ....ആ....