Tuesday, January 25, 2011

മറന്നിട്ടുമെന്തിനോ..... രണ്ടാം ഭാവം....


മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം
മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം....
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം....

മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു...

കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടുരുമ്മി കിതച്ചിരുന്നൂ....

പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന

പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന
ചുണ്ടിനാല്‍ ചുമ്പിച്ചിരുന്നിരുന്നു...

ചുണ്ടിനാല്‍ ചുമ്പിച്ചിരുന്നിരുന്നു...
മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

അറിയാതെ നീ എന്റെ മനസിലെ കാണാത്ത
കവിതകള്‍ മൂളി പഠിച്ചിരുന്നു

മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയെ
മാറോടമര്‍ത്തി കൊതിച്ചിരുന്നു....

എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനേ.....
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനേ.....
എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ....

എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ....

മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം

പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം....
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം....

മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം