Saturday, September 10, 2011

ഒടുവിലൊരു ശോണരേഖയായ്.... തിരകഥ


ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
ഒഴിയാതെ ശ്യാമതീരം..
പിടയുമീതാര നാളം പൊലിയാതേ പൊലിയാതേ
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....

പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍...
ഇരുള്‍ നീലരാവു നീന്തി വന്നു പൂവുകളായ്..
ഓഹോ... ഒരുമലര്‍ കണിയുമായ് പുലരിതന്‍ തിരുമുഖം
ഇനിയും... കാണാന്‍ വന്നുവോ...

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....

ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രിയജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്
ഓഹോ... ഒരുമയായ് ജനലഴി പഴുതിലൂടണയുമോ
ഇനിയീ മടിയില്‍ ചായുമോ...

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
ഒഴിയാതെ ശ്യാമതീരം..
പിടയുമീതാര നാളം പൊലിയാതേ പൊലിയാതേ
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....

അകലേ.... അകലേ.....


അകലേ.... അകലേ.... ആരോ പാടും...
ഒരു നോവുപാട്ടിന്റെ നേര്‍ത്തരാഗങ്ങളോര്‍ത്തു പോവുന്നു ഞാന്‍...
അകലേ... അകലേ... ഏതോ കാറ്റില്‍....
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍...
അകലേ... അകലേ... ആരോ പാടും....

മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നൂ....
മഴനിലാവിന്‍ മനസ്സുപോലേ പൂത്തുനില്‍ക്കുന്നൂ...
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍...
അകലേ.. അകലേ... ആരോ പാടും...

യാത്രയാവും യാനപാത്രം ദൂരെ മായവേ...
മഞ്ഞുകാറ്റിന്‍ മറയിലോ നീ മാത്രമാകവേ...
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...

അകലേ.. അകലേ.. ആരോ പാടും..
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍