
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
ഒഴിയാതെ ശ്യാമതീരം..
പിടയുമീതാര നാളം പൊലിയാതേ പൊലിയാതേ
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....
പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍...
ഇരുള് നീലരാവു നീന്തി വന്നു പൂവുകളായ്..
ഓഹോ... ഒരുമലര്‍ കണിയുമായ് പുലരിതന്‍ തിരുമുഖം
ഇനിയും... കാണാന്‍ വന്നുവോ...
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....
ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രിയജീവകണമിന്നുതിര്ന്നു കതിരൊളിയായ്
ഓഹോ... ഒരുമയായ് ജനലഴി പഴുതിലൂടണയുമോ
ഇനിയീ മടിയില്‍ ചായുമോ...
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
ഒഴിയാതെ ശ്യാമതീരം..
പിടയുമീതാര നാളം പൊലിയാതേ പൊലിയാതേ
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരെ....