വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലൊ....
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ന്നൊരുനാളും പൂക്കാമാങ്ങൊമ്പില്‍
അതിനായി മാത്രമായൊരുനേരം റിതുമാരി
മധുമാസമണയാറുണ്ടല്ലോ...
വരുവനില്ലാരുമീ വിജനമാമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലൊ
മിഴിപാകി നില്‍ക്കാറുണ്ടല്ലൊ...
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതെ മോഹിക്കുമല്ലോ
വരുമ്മെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലേ
വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നല്ലോ
ഇന്നും ഒരുമാത്ര കൊണ്ടുവന്നല്ലൊ
കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കി-
രുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്റെ
വഴിയെ തിരിച്ചു പോകുന്നു
എന്റെ വഴിയേ...
തിരിച്ചുപോകുന്നു.....
എന്റെ വഴിയേ...
തിരിച്ചുപോകുന്നു....
No comments:
Post a Comment