
രാജഹംസമേ മഴവില്‍ കുടിലില്‍....
സ്നേഹദൂതുമായ് വരുമോ....
സാഗരങ്ങളെ മറുവാക്കു മിണ്ടുമോ...
എവിടെ എന്റെ സ്നേഹഗായകന്....
ഓ... ഓ... രാജഹംസമേ.....
ഹൃദയരേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ.... തോഴന്..
ഹൃദയരേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ....
എന്റെ ആത്മരാഗം കേട്ടുനിന്നുവോ...
വരുമെന്നൊരു കുറിമാനം തന്നുവോ...
നാഥന് വരുമോ.... പറയൂ...
രാജഹംസമേ മഴവില്‍ കുടിലില്‍....
സ്നേഹദൂതുമായ് വരുമോ....
എന്റെ സ്നേഹ വാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും.. നിന്നില്‍..
എന്റെ സ്നേഹ വാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും..
നിമിഷമേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം...
നൂറായിരമിതളായ് നീ വിടരുവാന്‍..
ജന്മം യുഗമായ് നിറയാം...
രാജഹംസമേ മഴവില്‍ കുടിലില്‍....
സ്നേഹദൂതുമായ് വരുമോ....
സാഗരങ്ങളെ മറുവാക്കു മിണ്ടുമോ...
എവിടെ എന്റെ സ്നേഹഗായകന്....
ഓ... ഓ... രാജഹംസമേ.....