
ഓര്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന് ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
ഓര്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന് ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
കവിത കുറിക്കുവാന്‍ കാമിനിയായി
ഓമനിക്കാനെന്റെ മകളായീ
കനവുകള്‍ കാണുവാന്‍ കാര്‍വര്‍ണ്ണനായ് നീ
ഓമനിക്കാനോമല്‍ കുരുന്നായി
വാല്സല്യമേകുവാന് അമ്മയായ് നീ
നേര്‍വഴി കാട്ടുന്ന തോഴിയായി
പിന്നെയന്‍ ജീവന്റെ സ്പന്ദനം പോലും നിന്
സ്വരരാഗലയഭാവതാളമായി
അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ.....
ഓര്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന് ആത്മഗീതം
ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം
എന്നോ ഒരു നാളിലൊന്നു ചേര്‍ന്നൂ
ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം
എന്നോ ഒരു നാളിലൊന്നു ചേര്‍ന്നൂ
ഒരിക്കലുമകലരുതേയെന്നാശിച്ചു
ഹൃദയത്തിലായിരം ചോദ്യങ്ങളിനിയും
അറിയാതെ പറയാതെ മാറ്റി വച്ചു
നമ്മളെല്ലാപ്രതീക്ക്ഷയും പങ്കു വച്ചു
ഓര്‍മ്മയില്ലേ നിനക്കൊര്മ്മയില്ലേ....
ഓര്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന് ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
നിനക്കായ്...... ആദ്യമായ്....
ഓര്മക്കായ് ഇനിയൊരു സ്നേഹഗീതം...