
മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി
മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി
മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി
ഒരു ദീര്‍ഘനിദ്രവിട്ടുണരുന്ന വേളയില്‍
ശരബിന്ദുനാളം തെളിഞ്ഞുനിന്നൂ....
ഒരു ദീര്‍ഘനിദ്രവിട്ടുണരുന്ന വേളയില്‍
ശരബിന്ദുനാളം തെളിഞ്ഞുനിന്നൂ....
തൊടികളില്‍ പിണയുന്ന നിഴലുകള്‍ പിന്നെയീ
പകല്‍ വെളിച്ചത്തില്‍ അനാധമായി
തൊടികളില്‍ പിണയുന്ന നിഴലുകള്‍ പിന്നെയീ
പകല്‍ വെളിച്ചത്തില്‍ അനാധമായി
മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി...
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി...
ഒരു കുറി മുങ്ങിനീര്‍ന്നുണരുമ്പോള്‍ വേറൊരു
പുഴയായി മാറുന്നു കാലവേഗം
ഒരു കുറി മുങ്ങിനീര്‍ന്നുണരുമ്പോള്‍ വേറൊരു
പുഴയായി മാറുന്നു കാലവേഗം
വിരല്‍തൊടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരംഗം...
വിരല്‍തൊടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരംഗം...
മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി...
മറവികളെന്തിനോ ഹരിതമായി...
ഉപബോധഗിരികളില്‍ അതിഗൂഢലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി...
റഫീക്ക് അഹമദ്!
ReplyDelete