Thursday, April 14, 2011

ആരോ.... നീ ആരോ.......... ഉറുമി


ആരോ... നീ ആരോ...

ആരോ... നീ ആരോ...

അലകടലൊലി ആരു നീ...
കനലൊളിയഴകാരു നീ...
തിറയുടെ വരവാരോ...
കലയുടെ തികവാരോ....

മുടിയിടയുമൊരഴകിയേ....
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ...

ആരോ... നീ ആരോ...

അലകടലൊലി ആരോ....
കനലൊളിയഴകാരോ....
തിറയുടെ വരവാരോ...
കലയുടെ തികവാരോ....

ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ കല ചൂടി..
പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ...
ഏഴിമലയിലേ..... ഏലമലയിലേ....
പീലിനീര്‍ത്തും മയിലുപോല്‍ നീയെന്‍
കനവില്‍ കളിയാടുന്നു....
തീരാമോഹം ഉടലാര്‍ന്നവനേ......

ആരോ... നീ ആരോ...

മുടിയിടയുമൊരഴകിയേ....
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ...

കാവില്‍ വാഴുമൊരു കന്നി...
പൊന്‍ കളരിവാതിലിലെ ദേവി...
ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ
ചിതറി വരുന്നോളേ....
തെന്നല്‍ തോല്‍ക്കും തളിരാളേ...
ഒളി മിന്നല്‍ പോലെയഴകോടേ...
കറുകറെ കറുത്തൊരു കരിമുകില്‍ പോലേ
മുടിയുലയുന്നോളേ...

മധുകരമൊഴീ..... മദകരമിഴീ
പടിയേറി വന്ന പനിമതിയേ...

ആരോ.... നീ ആരോ......

മുടിയിടയുമൊരഴകീ....
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ...

അലകടലൊലി ആരോ....
കനലൊളിയഴകാരോ....
തിറയുടെ വരവാരോ...
കലയുടെ തികവാരോ....

ആരോ.... നീ ആരോ......

ആരോ.... നീ ആരോ......

No comments:

Post a Comment